കൊല്ലം – കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ ഒരുക്കിയത് മികവുറ്റ പദ്ധതികളാണെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോർപറേഷന്റെ ‘ഗുഡ്‌മോണിങ് കൊല്ലം’ പദ്ധതിയുടെ ഉദ്ഘാടനം ചിന്നക്കട ബസ് ബേയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിതരണ സംവിധാനങ്ങൾ വഴിയും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ കൃത്യമായി നൽകുന്നതിനാൽ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. നവംബറോടെ കേരളത്തിൽ അതിദരിദ്രരില്ലാതാവുമെന്നും ഇതിന് കോർപറേഷന്റെ പദ്ധതി ഏറെ സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേയർ ഹണി അധ്യക്ഷയായി. എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ എസ്. ജയൻ, കോർപറേഷനിലെ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

