ഭക്ഷണ വിഭവങ്ങൾക്ക് രുചി കൂടാൻ നമ്മൾ ചേർക്കുന്ന ഒന്നാണ് ഉലുവ. ഒരു ചേരുവ എന്നതിന് പുറമെ ഭക്ഷണത്തിൽ പതിവായി ഉലുവ ചേർക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഉലുവ ഇലയും പോഷക സമൃദ്ധമാണ്. ഭക്ഷണത്തിൽ ഉലവ ഇല ചേർക്കുന്നതും ഉലുവ ഇല തോരനുണ്ടാക്കി കഴിക്കുന്നതുമെല്ലാം ആരോഗ്യം മെച്ചപ്പെടുത്തും.
പണ്ടു കാലങ്ങളിൽ ഉലുവ ഇലകൾ കറികളിലും മറ്റും ചേർക്കാനായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്ന് ഈ ഔഷധ ഇല കഴിക്കുന്നത് വളരെയധികം കുറഞ്ഞു എന്നതാണ് സത്യം. ഉലുവ ഇല കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്താണെന്ന് അറിയാത്തതാണ് പ്രധാന പ്രശ്നം. ഉലുവ ഇലയുടെ എണ്ണമറ്റ ഗുണങ്ങളെപ്പറ്റി ഒന്നറിഞ്ഞു വെയ്‌ക്കാം.
1. ഉണങ്ങിയ ഉലുവ ഇല കഴിക്കുന്നത് ആർത്തവവിരാമം എളുപ്പമാക്കുന്നു. സ്ത്രീ ശരീരത്തിലെ ഹോർമോണുകളുടെ പാർശ്വഫലങ്ങളെ നിയന്ത്രിക്കാൻ ഈസ്ട്രജന്റെ പ്രവർത്തനത്തെ സഹിയിക്കുന്ന സസ്യജന്യമായ ഫൈറ്റോ ഈസ്ട്രജൻ ഈ സസ്യത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു.
2. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല ഔഷധമാണ് ഉലുവ ഇല. ധാരാളം നാരുകൾ ഈ ഇലയിൽ അടങ്ങിയിട്ടുണ്ട്. വയറു വീർക്കുന്നതും മലബന്ധവും വയറുവേദനയും ഉലുവ ഇല കഴിക്കുന്നതു കൊണ്ട് പരിഹരിക്കപ്പെടും.
3. ശരീരത്തിലെ കാർബ് ടോളറൻസ് വർദ്ധിപ്പിച്ച് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാൽ ഇവ പ്രമേഹരോഗികൾക്കും ഉത്തമമാണ്. കൂടാതെ, കൊളസ്ട്രോൾ നില കുറയ്‌ക്കുന്നതിനും നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ശമിപ്പിക്കുന്നതിനും ഉലുവ ഇല നല്ലതാണ്.
4. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഉലുവ ഇലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ മതി.
5. ഉലുവ ഇലകളിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവയടങ്ങുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഒരു പരിധിവരെ സാധാരണ രോഗങ്ങളെ ചെറുത്തു നിർത്താൻ പ്രതിരോധശേഷി ഉലുവ ഇല കഴിക്കുന്നതിലൂടെ ലഭിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

