കോഴിക്കോട് – ഓമശ്ശേരി മുടൂരിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ചു മറിഞ്ഞു ഒരാൾ മരിച്ചു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ ബീഹാർ സ്വദേശി ശരവണിൻ്റെ നില അതീവ ഗുരുതരമാണ്.. മദ്യപിച്ചു വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയം. മരിച്ചയാളുടെ അരയിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പകുതി കുടിച്ച നിലയിലായിരുന്നു മദ്യക്കുപ്പി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.


