മിക്ക വീടുകളിലും സ്ഥിരമായി മുട്ട പുഴുങ്ങി കഴിക്കാറുണ്ടല്ലോ. മീനോ ഇറച്ചിയോ ഇല്ലാത്തപ്പോൾ മുട്ട വിഭവങ്ങൾ ആണ് മിക്ക വീടുകളിലും.
പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്‌സിഡന്റുകൾ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിങ്ങനെ വിറ്റാമിനുകളാൽ സമൃദ്ധമാണ് മുട്ടകൾ. അതിനാൽ തന്നെ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ മുട്ട പുഴുങ്ങിയും ഓംലറ്റായും ബുൾസൈ ആയുമൊക്കെ കൊടുക്കാറുണ്ടല്ലോ. മുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുട്ട പുഴുങ്ങിയ ശേഷം അതിന് ഉപയോഗിച്ച വെള്ളം വെറുതെ കളയറാണ് പതിവ്. എന്നാൽ ഈ വെള്ളം കൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ട്. മുട്ട പുഴുങ്ങുമ്പോൾ അതിലെ പോഷകങ്ങൾ വെള്ളവുമായി കലരുകയാണ് ചെയ്യുന്നത്. അതിനാൽ ആ വെള്ളം ഒരിക്കലും കളയരുത്. ഈ വെള്ളത്തിൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചെടിക്ക് ഒഴിക്കുന്നത് അതിന്റെ വളർച്ചയെ സഹായിക്കുന്നു. ഇതുപോലെ മുട്ട തോടും ചെടിക്ക് വളമായി ഇടാം.
What do you feel about this post?
Like
Love
Happy
Haha
Sad

