ഇന്നത്തെ കേരള സർക്കാർ ജോലി ഒഴിവുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ.
*ഡിക്റ്റേഷൻ ടെസ്റ്റ്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 21/2023) തസ്തികയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ഉദ്യോഗാർഥികൾക്കായി മെയ് 15 ന് രാവിലെ 10.30 മുതൽ 12.05 വരെ തിരുവനന്തപുരം മണക്കാടുള്ള ഗവ. വി&എച്ച്.എസ്.എസ് ഫോർ ഗേൾസ് പരീക്ഷാകേന്ദ്രത്തിൽ ഡിക്റ്റേഷൻ നടക്കും. അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികളുടെ അപേക്ഷയിലെ മേൽവിലാസത്തിലേക്ക് തപാൽ മുഖേന അയക്കും. മെയ് 8 വരെ അഡ്മിഷൻ ടിക്കറ്റുകൾ ലഭ്യമാകാത്ത ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : www.kdrb.kerala.gov.in .
*പഠന പരിമിതികൾ തിരിച്ചറിയലും നിർണയവും’ : നിഷ് സെമിനാർ 7ന്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബ്ബിനാറിന്റെ ഭാഗമായി ”പഠന പരിമിതികൾ – തിരിച്ചറിയലും നിർണയവും” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. മെയ് 7ന് രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാറിന് നിഷ്-ലെ വിദഗ്ധർ നേതൃത്വം നൽകും. സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer കൂടുതൽ വിവരങ്ങൾക്ക് : 0471-2944678/ +91 8848683261. www.nidas.nish.ac.in/ .
*അർഹതനിർണയ പരീക്ഷ മേയ് 30 ന്
കേരളത്തിനകത്ത് വിവിധ നഴ്‌സിംഗ് കോഴ്‌സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരിക്ഷ എഴുതുന്നതിന് അനുമതി നൽകുന്നതിനായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള 2025 ലെ അർഹതനിർണയ പരീക്ഷ മേയ് 30ന് പകൽ 11 മണി മുതൽ 1 മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്സിംഗ് സ്‌കുളുകളിൽ നടത്തും. പരീക്ഷാർഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ ക്രേന്ദങ്ങളിലെ സ്ഥാപനമേധാവി (പിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്‌സിംഗ് സ്‌കൂൾ /കോളേജ് മേധാവിയുടെ സാക്ഷ്യപ്രതം, അസ്സൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പേ പരിക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണെന്ന് കേരള നഴ്സസ് ആന്റ് മിഡ് വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.
*കൈറ്റിന്റെ കീ ടു എൻട്രൻസ് : സിയുഇറ്റി എൻട്രൻസ് മാതൃകാ പരീക്ഷ
പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ സിയുഇറ്റി (CUET) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മെയ് 6 മുതൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് ഒരു മണിക്കൂറാണ് ടെസ്റ്റ്.
entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കെടുക്കാം. സിയുഇറ്റി പരീക്ഷയുടെ അതേ തരത്തിലാണ് ചോദ്യഘടന. കുട്ടികൾക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കുചേരാം. നിലവിൽ 52020 കുട്ടികൾ കീ ടു എൻട്രൻസ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും മോക് ടെസ്റ്റിനായി അവസരം നൽകും.
കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലുമായി നൽകി വരുന്ന ക്ലാസുകളുടെ തുടർച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ലോജിക്കൽ റീസണിംഗ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങളിലാണ് മോക് ടെസ്റ്റ് നടത്തുക. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് മോഡൽ പരീക്ഷ നടത്തുക. മോക് ടെസ്റ്റിന്റെ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്.
*ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് : പെൺകുട്ടികളുടെ ബീച്ച് സെപക്താക്രോ ട്രാലോ സെലക്ഷൻ 7ന്
ഗുജറാത്തിൽ മെയ് 19 മുതൽ 25 വരെ നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് പെൺകുട്ടികളുടെ കേരള ബീച്ച് സെപക്താക്രോ ട്രാലോ ടീം സെലക്ഷൻ ട്രയിൽസ് 7ന് കോഴിക്കോട് ബീച്ചിൽ രാവിലെ 7 മുതൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/ കോളജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായികയിനത്തിൽ മികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
*കെ-മാറ്റ് 2025: അപേക്ഷാ തീയതി നീട്ടി
2025-26 അദ്ധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-II) മെയ് 24ന് കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം 4 വരെയായി ദീർഘിപ്പിച്ചു. www.cee.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300, 2332120, 2338487.
*മിഴിവ് ഷോർട്ട് വീഡിയോ മത്സരം : എൻട്രികൾ ബുധനാഴ്ച വരെ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ മേയ് 7 വരെ സ്വീകരിക്കും. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമിക്കേണ്ടത്. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം ഒരു ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം രണ്ടു മിനിട്ടാണ്. വീഡിയോകൾ mizhiv.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
*പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ആഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 37,400- 79,000 ശമ്പള സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 35,600-75,400, 31,100-66,800, 27,900-63,700, 26,500-60,700 എന്നീ സ്കെയിലിലുള്ള ജീവനക്കാരെയും പരിഗണിക്കും. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 35 വിലാസത്തിൽ മേയ് 24ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
*വാക്-ഇൻ-ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോ വാസ്കുലർ ടെക്നോളജിസ്റ്റ് (Echo, TMT, HOLTER) തസ്തികയിൽ താത്കാലിക നിയമനത്തിനായി മേയ് 15ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. ബി.സി.വി.ടി/ ഡി.സി.വി.ടിയും പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
*വാക്-ഇൻ-ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനത്തിനായി മേയ് 14ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. ബിരുദമാണ് യോഗ്യത. ടാലിയിലും ഡിടിപിയിലും ടൈപ്പിങ്ങിലുമുള്ള അറിവ് അഭിലഷണീയം. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
*ക്യാമ്പ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 39 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം മെയ് 15 ന് മുൻപ് ktu.cvcamp@gecbh.ac.in ഇ- മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : http://www.gecbh.ac.in, 0471– 2300484.
*അഗ്നിവീർവായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെൻ്റ്
ഇന്ത്യൻ എയർഫോഴ്‌സിലേക്കുള്ള അഗ്നിവീർ വായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്ന് മുതൽ 2008 ജൂലൈ ഒന്ന് വരെ ജനിച്ച അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. മേയ് 11 ന് രാത്രി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത, രജിസ്‌ട്രേഷൻ അനുബന്ധ വിവരങ്ങൾക്ക് www.agnipathvayu.cdac.in സന്ദർശിക്കാം.
*സുരക്ഷ പ്രോജക്റ്റിൽ മാനേജർ ഒഴിവ്
കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ഹൈബ്രിഡ് ഐ ഡി യു സുരക്ഷ പ്രോജക്റ്റിൽ പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്/ പബ്ലിക്ക് ഹെൽത്ത്/ സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യൽ സയൻസിലുള്ള ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ മേയ് 12 ന് മുമ്പായി alappuzhaidu@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക. വേതനം: 21000+1400. ആലപ്പുഴ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. ഫോൺ: 7293988923, 8547139726.
*ഡ്രൈവർ നിയമനം
ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ (വീഡിയോ പ്രൊഡക്ഷൻ ലോജിസ്റ്റിക്‌സ് സപ്പോർട്ട്) തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ചു. ഹെവി ലൈസൻസുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് ഏതെങ്കിലും സ്ഥാപനങ്ങളിലോ / ഏജൻസികളിലോ ഹെവി വാഹനങ്ങളുടെ ഡ്രൈവറായി അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വീഡിയോ പ്രൊഡക്ഷൻ ക്രൂവുമായി ചേർന്ന് 5 വർഷം പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 നും 35നു ഇടയിൽ.
*മീഡിയ അക്കാദമി മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. ഫീസ് 25,000 രൂപ. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അവസാന തീയതി മേയ് 15. വിശദ വിവരങ്ങൾക്ക് അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. https://forms.gle/HQmGbLcBmQ9JmSVZ9 എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9447607073, 0484-2422275. അപേക്ഷ അയക്കേണ്ട വിലാസം – സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.
What do you feel about this post?
Like
Love
Happy
Haha
Sad

