പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; മുൻ സിനിമകളുടെ പ്രതിഫല വിവരങ്ങൾ തേടി

Cinema
Print Friendly, PDF & Email

തി​രു​വ​ന​ന്ത​പു​രം: ചില മു​ൻ ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ പൃ​ഥ്വി​രാ​ജി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ​യ​ച്ചു. ക​ടു​വ, ജ​ന​ഗ​ണ​മ​ന, ഗോ​ൾ​ഡ് സി​നി​മ​ക​ളു​ടെ പ്ര​തി​ഫ​ല​ത്തി​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് നോ​ട്ടീ​സ്. കൊ​ച്ചി​യി​ലെ ആ​ദാ​യ നി​കു​തി വ​കു​പ്പി​ൻറെ അ​സ​സ്‌​മെ​ൻറ് വി​ഭാ​ഗ​ത്തി​ൻറേ​താ​ണ് ന​ട​പ​ടി. സി​നി​മ​യി​ലെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ 2022 ഡി​സം​ബ​റി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പൃ​ഥ്വി​രാ​ജി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ആ​ൻറ​ണി പെ​രു​മ്പാ​വൂ​ർ, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ ഓ​ഫി​സു​ക​ളി​ലും അ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൻറെ ന​ട​പ​ടി​ ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ നോ​ട്ടി​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത് എന്നാണു വിവരം. നി​ല​വി​ലെ പ​രി​ശോ​ധ​ന എ​മ്പു​രാ​ൻ ഇ​ഫ​ക്ട് അ​ല്ലെ​ന്നും മു​ൻ ചി​ത്ര​ങ്ങ​ളി​ലെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നു​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൻറെ വി​ശ​ദീ​ക​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *