കണ്ണൂർ – ലോഡ്ജിൽ നിന്ന് മയക്കുമരുന്നുമായി യുവതികളടക്കം 4 പേർ എക്സൈസ് പിടിയിലായി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷീൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്. 490 മില്ലിഗ്രാം MDMA, ടെസ്റ്റ്യൂബുകൾ, ലാമ്പുകൾ എന്നിവ കണ്ടെടുത്തു. പറശ്ശിനിക്കടവ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണ് നാല് പേരും പിടിയിലായത്.


