തിരുവനന്തപുരം – ഒരു രാഷ്ട്രീയക്കാരനപ്പുറം സുരേഷ്‌ഗോപി എന്ന നടനും നല്ല മനുഷ്യനും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പൊതു പിന്തുണ കിട്ടാൻ ഏതായാലും ഒരു വനിതാ മാധ്യമ പ്രവർത്തകയുടെ പ്രകടനം കൊണ്ട് കഴിഞ്ഞു. എന്തായിരുന്നു ആ സംഭവം എന്നും, അതിനുശേഷം നടന്ന രാഷ്ട്രീയ ഗൂഡാലോചനയിൽ സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ സ്ത്രീവിഷയത്തിൽ വ്യക്തിഹത്യ നടത്തിക്കളയാം എന്നുമുള്ള ഏതോ കേന്ദത്തിൽ നിന്നുമുള്ള തീരുമാനത്താൽ നടത്തിയ കോപ്രായങ്ങൾ കണ്ടു സാമാന്യ ബുദ്ധിയുള്ള മനുഷ്യരൊക്കെ സത്യമെന്തെന്നു മനസിലാക്കി പ്രതികരിച്ചു തുടങ്ങി. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തെ പ്രമുഖനായ നിർമ്മാതാവും, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവും ഒക്കെയായ എൻഎം ബാദുഷ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത് . പ്രതികരണം ഇങ്ങനെ ..
https://www.facebook.com/photo?fbid=841553847760508&set=a.280071903908708
സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖരും, മിമിക്രി ആർട്ടിസ്റ്റുകളുടെ സംഘടനയുടെയും അടക്കം വ്യാപകമായ സുരേഷ് ഗോപിക്കനുകൂലമായ പ്രതികരണങ്ങൾ വന്നത് കണ്ടു ഞെട്ടിയിരിക്കുകയാണ്.. കൗണ്ടർ പെറ്റിഷൻ കൊടുത്ത് രാഷ്ട്രീയ പ്രതിയോഗികളെ കുടുക്കുന്ന സഖാക്കളുടെ പഴയകാല പണിയൊന്നും ഇനി വിലപ്പോകില്ല എന്ന് മനസ്സിലാക്കിയാൽ നന്ന് . ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു . രാഷ്ട്രീയത്തെ ഉപജീവന മാർഗ്ഗമാക്കാൻ എളുപ്പം ഏതു രാഷ്ട്രീയമാണെന്ന് ക്രിമിനലുകൾ എന്നേ മനസ്സിലാക്കിയിരിന്നു. അവർ ചേക്കേറിയ രാഷ്ട്രീയ ഏതൊരു പാർട്ടിക്കും എത്രകാലം നിലനിൽപ്പുണ്ടാകും ? കണ്ടറിയാം !!


