പന്തളം – അബൂദാബി കെ.എം.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഡിലൈറ്റഡ് ഈദ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ’ റിലീഫിൻ്റെ ഭാഗമായി പന്തളം മുൻസിപ്പാലിറ്റിയിൽ റിലീഫ് കിറ്റ് വിതരണം ചെയ്തു. പന്തളം മുൻസിപ്പാലാറ്റിയിലെ കടയ്ക്കാട് യൂണിറ്റിൽ കൂടിയ യോഗവും ഹൈദരലി തങ്ങൾ അനുസ്മരണവും ലീഗ് ജില്ലാ കൗൺസിൽ അംഗം എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡൻ്റ് മാലിക് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മുഖ്യ പ്രഭാഷണം നടത്തി. ലീഗ് നേരാക്കളായ റഹീം പ്ലാമൂട്ടിൽ, കാസിം, എസ്.എം. ഷുഹൈബ്, ഷെരീഫ്, സൈനുദ്ദീൻ, സാദിഖ്, ആമിനാ ബീവി, അഷ്റഫ്, ആദിൽ തുടങ്ങിയവർ സംസാരിച്ചു.



