പത്തനംതിട്ട – ശാരീരിക പരിമിതികളോട് പൊരുതി ഡിഗ്രി, പിജി തത്തുല്യ കോഴ്സ് എന്നീ തലങ്ങളിൽ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ ക്യാഷ് അവാർഡ്, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകി അവരെ അനുമോദിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയാണ് വിജയാമൃതം. 2024- 25 സാമ്പത്തിക വർഷം വിജയാമൃതം പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത കുമാരി. പ്രിറ്റി എബ്രഹാം ,ആരോൺ ഷാജൻ ചാക്കോ എന്നിവർക്ക് 28. 3. 25ന് പത്തനംതിട്ട ജില്ല കളക്ടറുടെ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ബഹു. ജില്ലാ കളക്ടർ മൊമന്റോയും സർട്ടിഫിക്കറ്റും നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിറ്റി എബ്രഹാം അയിക്കുഴ ഹൗസ് കുമ്പളം പൊയ്ക 100% കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിനിയാണ് .കോട്ടയം ബസേലിയോസ് കോളേജിൽ നിന്നും ബി എ പൊളിറ്റിക്കൽ സയൻസിൽ 90% ത്തിലധികം മാർക്കോ ടെ യാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. കോളേജ് ടോപ്പർ കൂടിയാണ്. ആരോൺ ഷാജൻ ചാക്കോ ചക്കു പറമ്പിൽ ഹൗസ് നൂറോം മാവ് 78% കേൾവി പരിമിതിയുള്ള വിദ്യാർത്ഥിയാണ്. പാമ്പാടി KG കോളേജിൽ നിന്നും 70% മാർക്കോടെ ബികോം ബിരുദത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയത്.



