പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള പ്രസംഗ മൽസരങ്ങൾ പൂർത്തിയായി .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ശിശുദിനാഘോഷത്തിൻ്റെ മുന്നോടിയായി ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള പ്രസംഗ മൽസരങ്ങൾ പൂർത്തിയായി . പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ നടന്ന മൽസരങ്ങൾ ഹെഡ്മിസ്ട്രസ് ജയമോൾ പി.എം. ഉദ്ഘാടനം ചെയ്തു. ജില്ല ശിശുക്ഷേമസമിതി വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ. ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ , ജോ സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറാർ എ.ജി ദീപു , മീരാസാഹിബ് എസ് , സി. ആർ. കൃഷ്ണക്കുറുപ്പ് , കലാനിലയം രാമചന്ദ്രൻനായർ, രാജൻ പടിയറ, ഡോ. സുരേഷ് കെ .വി തുടങ്ങിയവർ പ്രസംഗിച്ചു.

മൽസര വിജയികൾ :

പ്രസംഗം ( മലയാളം എൽ പി ) : ദേവനാഥ് ആർ. ( പഴകുളം ഗവ യു.പി.എസ്- ഒന്നാം സ്ഥാനം ), അദിതി അരുൺ ( പൂഴിക്കാട് ഗവ. യു.പി.എസ് – രണ്ടാം സ്ഥാനം ) , ഹൈഫ അരാഫത്ത് ( മാങ്കോട് ഗവ. എച്ച് .എസ്. എസ് – മൂന്നാം സ്ഥാനം ) , ദേവനന്ദ എ ( തോട്ടുവ ഗവ. എൽ.പി.എസ് – നാലാം സ്ഥാനം )

പ്രസംഗം (ഇംഗ്ലീഷ് – എൽ.പി ) : റോണിയ സാറാ റഞ്ചി ( കാരംവേലി ഗവ. എൽ.പി.എസ് – ഒന്നാം സ്ഥാനം ) , വേദരൂപ ( തോട്ടുവ ഗവ.എൽ.പി. എസ് – രണ്ടാം സ്ഥാനം ) റിഥു റെൻഞ്ചി ( പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ – മൂന്നാം സ്ഥാനം ) .

നഴ്സറി ( പ്രസംഗം – ഇംഗ്ലീഷ് )
പവിത്ര മേഴ്സിമാത്യൂ ( റാന്നി കോർണർ സ്റ്റോൺ – ഒന്നാം സ്ഥാനം )

പ്രസംഗം (യു.പി – മലയാളം ) : പാർവതി വിനീത് ( തിരുവല്ല ഡി.ബി. എച്ച്.എസ്. എസ് – ഒന്നാം സ്ഥാനം ) , സിയാസുമൻ ( പത്തനംതിട്ട എം.ടി.എച്ച്.എസ്.എസ് – രണ്ടാം സ്ഥാനം ) , സായ്കൃഷ്ണാ ( പത്തനംതിട്ട – എം.ടി. എച്ച്.എസ് എസ് – മൂന്നാംസ്ഥാനം ) .

പ്രസംഗം ( യു പി – ഇംഗ്ലീഷ് )
അഥിൻ സൈമൺ സാം ( പത്തനംതിട്ട എം.ടി. എച്ച്.എസ്.എസ് – ഒന്നാം സ്ഥാനം ) , എയിഡ സെറാ ജ്യോതിഷ് ( പത്തനംതിട്ട എം.ടി. എച്ച്. എസ്. എസ് – രണ്ടാം സ്ഥാനം ) , ശ്രീമാധവ് എച്ച് ( പന്തളം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ – മൂന്നാം സ്ഥാനം )

പ്രസംഗം ( എച്ച്.എസ് മലയാളം )
ജെർമയിൻ ബെന്നി ( ഇരുവള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടൻ്ററി സ്കൂൾ – ഒന്നാം സ്ഥാനം ) , അൽക്ക മേരി ബിജു ( കൊടുമൺ ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം ) , ഗോഡ്സ്ൺ ഷിജു ( വെള്ളിക്കുളം സെൻ്റ് ബഹനാൻസ് ഹയർ സെക്കണ്ടൻ്ററി സ്കൂൾ – മൂന്നാം സ്ഥാനം ) .

പ്രസംഗം : ഭിന്നശേഷി വിഭാഗം ( മലയാളം ) ലിസോൺ ലിനു ( കിഴവള്ളൂർ സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) .

പ്രസംഗം ( ഹൈസ്ക്കൂൾ : ഇംഗ്ലീഷ് ) .
ശ്രീറാം എസ്. പണിക്കർ ( പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ – ഒന്നാം സ്ഥാനം ) , മറിയം ഫാത്തിമ ഹനീഫ് ( പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്ററി സ്കൂൾ – രണ്ടാം സ്ഥാനം ) , ആദർശ് ഷാജൻ ജോസഫ് ( പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്ററി സ്കൂൾ – മൂന്നാം സ്ഥാനം ) .

Leave a Reply

Your email address will not be published. Required fields are marked *