ശുചിത്വമിഷൻ ഹൈജിയ 2കെ25 ശിൽപശാല

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കെ.യു.ഡബ്ല്യൂ.ജെ യുടെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം – ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല മാധ്യമ ശിൽപശാല നടത്തി. പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ഹൈജിയ 2കെ25 ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം ഉദ്ഘാടനം ചെയ്‌തു. കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യ പ്രഭാക്ഷണം നടത്തി. പത്തനംതിട്ട പ്രസ്ക്ലബ്ബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷനായി. ശിൽപശാലയിൽ മാധ്യമ പ്രവർത്തകരും നവ മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ല്യുവൻസേഴ്സുമായ 100 ഓളം ഡെലിഗേറ്റുകൾ പങ്കെടുത്തു. പത്തനംതിട്ട ജില്ലയുടെ ശുചിത്വ പ്രൊഫൈൽ, മാലിന്യ മുക്തം നവകേരളം- ജനകീയ ക്യാമ്പയിൻ, വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളള വിഷയവതരണങ്ങൾ നടത്തി. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ എസ്‌ നൈസാം, മാലിന്യ മുക്തം നവകേരളം കോ ഓർഡിനേറ്റർ ആർ അജിത് കുമാർ, ആദർശ് പി കുമാർ, ജി വിശാഖൻ, എസ്‌ അനൂപ്‌ തുടങ്ങിയവർ സംസാരിച്ചു. സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി വേസ്റ്റ് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ നേടിയ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരെ ചടങ്ങിൽ കലക്ടർ ആദരിച്ചു.

 

ഫോട്ടോ
ശുചിത്വമിഷൻ ഹൈജിയ 2കെ25 ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *