മാധ്യമ പ്രവർത്തകരോടുള്ള പ്രവർത്തകരോടുള്ള കേരള സർക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ

Pathanamthitta Gadget
Print Friendly, PDF & Email

പത്തനംതിട്ട – പത്ര ദൃശ്യ ഓൺലൈൻ നവമാധ്യമ പ്രവർത്തകരോട് സർക്കാർ കാണിക്കുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ശക്തമായി പ്രതിക്ഷേധം ഉണ്ടെന്നും ജെ എം എ ഭാരവാഹികൾ പറഞ്ഞു .

കേരള സർക്കാരിൻറെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും സമയബന്ധിതമായി വാർത്തകൾ ലഭിക്കുന്നതിന് അധികാരികളുടെ ശ്രദ്ധ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മീഡിയ ലിസ്റ്റിൽ ഓൺലൈൻ മാദ്ധ്യമങ്ങളെ ആധികാരികമായി ഉൾപ്പെടുത്തണം എന്നും യോഗം ആവശ്യം ഉന്നയിച്ചു . കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയും സാമൂഹിക ഇടപെടലുകൾക്ക് വേണ്ടിയും രൂപീകൃതമായ സംഘടയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ. കേന്ദ്ര സർക്കാർ ബ്രോഡ് കാസ്റ്റ് മന്ത്രാലയം അംഗീകാരം നൽകിയ കേരളത്തിലെ രണ്ടു സംഘടനകളിൽ ഒന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷനാണ് .

പത്തനംതിട്ട ജില്ലയിലെ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡും വാഹന സ്റ്റിക്കറും സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ വിതരണം ചെയ്തു

പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വർഗീസ് മുട്ടം (എൽസ ന്യൂസ്‌ ഡോട്ട് കോം ) അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ (ഇ ബി എം ന്യൂസ്‌ ) മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ടായി ജയൻകുമാർ കോന്നി (കോന്നി വാർത്ത ഡോട്ട് കോം ) ,കൈലാസ് കലഞ്ഞൂർ (കോന്നി വാർത്ത ഡോട്ട് കോം ന്യൂസ്‌ കോ ഓർഡിനേറ്റർ ) എന്നിവരെ വൈസ് പ്രസിഡന്റുമാരായി ചുമതലപ്പെടുത്തി . ജില്ലാ സെക്രട്ടറി ബാബു വെമ്മേലി) പമ്പ വിഷൻ ഡോട്ട് കോം ) സ്വാഗതവും, ജിബു വിജയൻ ( പി റ്റി എ ഓൺലൈൻ മീഡിയ ) നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *