കൗമാരവും, ലഹരിയും ; സമഗ്ര പദ്ധതി രൂപീകരിക്കും – ജില്ലാ കലക്ടർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ലോക സാമൂഹിക പ്രവർത്തന ദിനവും മാസവുമായി ആചരിക്കുന്നത് മാർച്ചിലാണ് .ഈ വർഷത്തെ ദിനാചരണത്തിനോടനുബന്ധിച്ച് കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) പത്തനംതിട്ട ജില്ലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ സെമിനാറും പാനൽ ചർച്ചയും സംഘടിപ്പിച്ചു . സാമൂഹ്യ മുന്നേറ്റമുണ്ടാക്കിയ പല പദ്ധതികളിലും പ്രവർത്തിക്കുന്ന വരാണ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്. ജില്ലാതലത്തിൽ സംഘടിപ്പിച്ച സാമൂഹിക പ്രവർത്തന ദിനചാരണത്തിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകർ, വിവിധ പദ്ധതികളിൽ കോർഡിനേറ്റർ ,കേസ് വർക്കർ , മാനേജേർ, പി ആർ ഒ, സ്ക്കൂൾ കൗൺസിലർമാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, ജോലി ചെയ്യുന്നവർ ജില്ലയിലെ 5 സോഷ്യൽ വർക്ക് കോളേജിലെ വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. കൗമാരവും ലഹരി ആസക്തിയും എന്ന വിഷയത്തിൽ സെമിനാറും പാനൽ ചർച്ചയും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ സാമൂഹിക പ്രവർത്തകരും സാമൂഹിക പ്രവർത്തന വിദ്യാർത്ഥികളും പങ്കുചേർന്നുകൊണ്ട് അടുത്ത അദ്ധ്യയന വർഷത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രികരിച്ചു കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ബോധവൽകരണ പരിപാടികൾ കൗൺസിലിങ്, റഫറൽ സഹായം തുടങ്ങിയവ സാത്യമാക്കുന്നതിനു സർക്കാർ ഇതര സംവിധനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള തുടർ പ്രവർത്തനങ്ങൾ ആണ് ലക്ഷ്യമിടുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സ്ക്കൂൾ മെൻ്ററിംഗ് ഗ്രൂപ്പ് (DCSMG) രൂപീകരിക്കുന്നു . ക്യാപ്സ് ജില്ലാ പ്രസിഡൻ്റ് ഷാൻ രമേശ് ഗോപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ചു . കൗമാരവും ലഹരിയും എന്ന വിഷയത്തിൽ പരിമല ആശുപത്രിയിലെ സൈക്കാട്രിസ്റ്റ് ഡോ.സേതു പി എസ് സെമിനാറിൽ വിഷയാവതരണം നടത്തി , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതാകുമാരി. എൽ , ജില്ലാ വനിതാ ശിശു വികസന ഓഫീസർ നിതാ ദാസ് , വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എം.കെ പ്രകാശ് , പ്രസ്സ് ക്ലബ് സെക്രട്ടറി ജി.വിശാഖൻ , സോഷ്യൽ പോലീസിംഗ് ഡിവിഷൻ അസി. നോഡൽ ഓഫീസർ സുരേഷ് കുമാർ , ജില്ലാ നർക്കോട്ടിക് സെൽ എസ് ഐ മുജീബ് റഹ്മാൻ , ക്യാപ്‌സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ബി ദിലീപ് കുമാർ , ക്യാപ്സ് സെക്രട്ടറി അജിൻ ഏബ്രഹാം , പ്രിൻസ് ഫിലിപ്പ് , ക്യാപ്സ് സ്റ്റുഡൻസ് സൗത്ത് സോൺ പ്രസിഡൻ്റ് അജിൽ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *