പത്തനംതിട്ട – ‘സർക്കാരിനെതിരെ വാർത്ത കൊടുത്താൽ പണികിട്ടും എന്നായിട്ടുണ്ട് ’ പത്തനംതിട്ട പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ പറഞ്ഞു. മറുനാടൻ സാജനെ തിരയുന്നതിന്റെ ഭാഗമായെന്നോണം പുലർച്ചെ ഒരുസംഘം പോലീസ് പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകന്റെ വീടുവളയുന്നു. മൊബൈൽ അടക്കമുള്ള സാധനങ്ങൾ പിടിച്ചെടുക്കുന്നു. സർക്കാർ മാധ്യമപ്രവർത്തകരെ വേട്ടയാടാൻ തുടങ്ങിയതിന്റെ ഭാഗമാണിത്. നിങ്ങൾ സർക്കാരിനെതിരെ ഏത് തരത്തിലുള്ള വാർത്തകൾ കൊടുത്താലും നാളെ നിങ്ങളെ ഏത് രീതിയിലും അവർ നിയമമുണ്ടാക്കി കുടുക്കാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് രഹസ്യവിവരങ്ങൾ പുറത്തു വരുന്നത്. പോലീസ് ഒരുഭാഗത്ത്, പാർട്ടി പോലീസ് ഒരുഭാഗത്ത്, സൈബർഅറ്റാക്ക് മറ്റൊരു ഭാഗത്ത്. ഇങ്ങനെ മാറിയിരിക്കുന്നു കേരളം, കോൺഗ്രസ് ഭരണം ഉണ്ടായിരുന്ന കാലത്തും പ്രശ്‌നങ്ങളും, വിമർശനങ്ങളും വാർത്തകളും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജനങ്ങളെയും മാധ്യമങ്ങളെയും ഒന്നുപോലെ ദ്രോഹിക്കുന്ന ഭരണകാലത്തുകൂടെയാണ് നാം കടന്നുപോകുന്നത്.
ജനങ്ങളുടെ സംരക്ഷകരെന്നു നമ്മൾ കരുതിപ്പോന്ന രാഷ്ട്രീയ നേതാക്കന്മാരിൽ നിന്നും, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളിൽ നിന്നുമൊക്കെ ഇങ്ങനെയുള്ള “പണികൾ” ഉണ്ടായാൽ ജനം കൂടുതൽ കരുതണം .
What do you feel about this post?
Like
Love
Happy
Haha
Sad

