പത്തനംതിട്ട – നാടകചിന്തകൾക്ക് പുത്തനുണർവ്വേകിക്കൊണ്ടു പത്തനംതിട്ട ജില്ലയിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് പത്തനംതിട്ടയും നാളെ നാടക ദിനാചരണം സംഘടിപ്പിക്കുന്നു. ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളുടെ കനൽപ്പാതകൾ താണ്ടിയ നാടകക്കാരെ ആദരിക്കുന്നു.. 50 വർഷക്കാലത്തിലേറെയായി നാടക നടനായിരുന്ന ഇലവുംതിട്ട സ്വദേശിയായ കലാനിലയം രാമചന്ദ്രനെ ആദരിക്കുന്നു. നാളെ വൈകിട്ട് 4.30 ന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖരായാ നാടക പ്രവർത്തകരും രാഷ്ട്രീയം സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. ..
ഈ പരിപാടിയിൽ നാടകം വായിക്കാം,നാടകപ്പാട്ടുകൾ പാടാം, ഒന്നിച്ച് കൂടാം നാടകം കളിക്കാം, ഒന്നിച്ചിരിക്കാം…
വൈകിട്ട് 4.30 ന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ. ഏവർക്കും സ്വാഗതം .



