മഞ്ഞാലി തോട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ നെൽകൃഷി നശിക്കുന്നു

Kerala Eranakulam
Print Friendly, PDF & Email

അങ്കമാലി- വേനൽ മഴയും കനാലുകളിലെ ജലവിതരണവും മൂലം അങ്കമാലി മഞ്ഞാലി തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനാൽ ഏക്കർകണക്കിന് നെൽകൃഷിയുടെ വിളവെടുപ്പ് നടത്താൻ കഴിയാത്ത അവസ്ഥയിൽ ആണ് ഉള്ളത്. മാഞ്ഞാലിത്തോടിന്റെ ഇരുകരകളിലുമായി പാറക്കടവ് പഞ്ചായത്ത്, നെടുമ്പാശേരി പഞ്ചായത്ത്, അങ്കമാലി മുനിസിപ്പലിറ്റി എന്നീ പ്രദേശങ്ങളിൽ വർഷങ്ങളായി തരിശ് കിടന്ന സ്ഥലങ്ങളിൽ ഈ അടുത്ത കാലത്താണ് നെൽകൃഷി വ്യാപകമായി ചെയ്തു വരുന്നത്. ഈ നെൽപ്പാടങ്ങളിൽ വിളവെടുപ്പിന് പാകമായപ്പോൾ ആണ് വേനൽ മഴ പെയ്യുകയും, അതോടൊപ്പം തുമ്പൂർമുഴി ഇറിഗേഷൻ ഇടമലയാർ ഇറിഗേഷൻ എന്നിവയിൽ നിന്നും അധികമായി ജലം മാഞ്ഞാലി എത്തിയത് ജലനിരപ്പ് ഉയരുന്നതിന് കാരണമായി, ഇത്‌ കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ അധികമായി വന്ന ജലം ഷട്ടറുകൾ ഉയർത്തി ഒഴുക്കി വിടണമെന്ന് അഖിലേന്ത്യാ കിസ്സാൻ സഭ അങ്കമാലി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *