അങ്കമാലി – ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ട ഇടി നടന്നു. തൃശ്ശൂർ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്ന് കാറുകൾ ആണ് അപകടത്തിൽപ്പെട്ടത്. നാലുപേർക്ക് പരിക്കേറ്റു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് തിങ്കളാഴ്ച വൈകിട്ട് 8: 30 ടെയായിരുന്നു അപകടം. സിഗ്നലിൽ പെട്ടെന്ന് നിർത്തിയ കാറിനു പിന്നിൽ മറ്റ് രണ്ട് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അങ്കമാലി പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

@ഷിജു


