വടശ്ശേരിക്കര – ഗ്രാമപഞ്ചായത്ത് വയോജനങ്ങളായ ഗുണഭോക്താക്കൾക്ക് കട്ടിലുകളും അടുക്കള മാലിന്യം സംസ്കരിക്കുന്നതിന് ജി ബിന്നുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ എൻ യശോധരൻ, സ്ഥിരം സമിതി അധ്യക്ഷരായ റ്റി പി സൈനബ, പി എം സാബു , വി ആർ അശ്വതി , അംഗങ്ങളായ മേഴ്സി ജോൺ, സ്വപ്ന സൂസൻ ജേക്കബ്, ഷീലു മാനാപ്പള്ളിൽ, വി ജെ ജോർജ്കുട്ടി , രാധാ സുന്ദർ സിംഗ്, എസ്.പത്മലേഖ , കെ കെ രാജീവ് , വർഗീസ് സുദേഷ് കുമാർ, സാറാമ്മ, ഇ കെ ശ്രീജമോൾ എന്നിവർ പങ്കെടുത്തു.


