മൂർഖനെ പിടിക്കാനുള്ള ശ്രമത്തിനിടെ പാമ്പുപിടുത്തക്കാരൻ സന്തോഷ്‌കുമാർ പാമ്പുകടിയേറ്റ് മരണപ്പെട്ടു

India
Print Friendly, PDF & Email

ചെന്നൈ – തമിഴ്‌നാട്ടിൽ പ്രശസ്തനായ പാമ്പുപിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പുകടിയേറ്റ് മരണപ്പെട്ടു. കോയമ്പത്തൂർ സ്വദേശിയാണ് സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. ഉടൻ തന്നെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പതിനഞ്ചാം വയസിലാണ് സന്തോഷ് പാമ്പിനെ പിടിക്കാൻ തുടങ്ങുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *