പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

പെൻഷൻ പദ്ധതിയിൽ അംഗമാകാം

പ്രധാൻമന്ത്രി ശ്രം യോഗി മൻ-ധൻ യോജന, നാഷനൽ പെൻഷൻ സ്കീം ഫോർ ട്രേഡേഴ്സ് ആൻഡ് സെൽഫ് എംപ്ലോയിഡ് പെൻഷൻ പദ്ധതിയിൽ അംഗമാകാൻ അവസരം. 18നും 40 നും ഇടയിൽ പ്രായമുള്ള മാസവരുമാനം 15,000 രൂപയിൽ താഴെയുള്ളവർക്ക് അംഗമാവാം. 3000 രൂപയിൽ കുറയാത്ത തുക പെൻഷൻ ലഭിക്കും. പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താവ് മരണപ്പെട്ടാൽ പങ്കാളിക്ക് പെൻഷൻ തുകയുടെ 50 ശതമാനം കുടുംബപെൻഷനായി ലഭിക്കും. ഇ.എസ്.ഐ, ഇ.പി.എഫ് ദേശീയ പെൻഷൻ പദ്ധതി എന്നിവയിൽ അംഗങ്ങളായവർക്ക് പദ്ധതിയിൽ ചേരാനാകില്ല. ആധാർ നമ്പരും സേവിംഗ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ഫോൺ : 0468 2222 234, 8547 655 259.

വായ്പാ കുടിശിക : സമയപരിധി നീട്ടി

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നിന്നും സി.ബി.സി, പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശിക അടച്ച് തീർപ്പാക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. ഫോൺ : 0468 2362070.

അവാർഡ് വിതരണം

കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികളിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ , ടി.ടി.എസ്, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡ് ദാനത്തിൻറെ ജില്ലാതല ഉദ്ഘാടനം ബോർഡ് അംഗം വർഗീസ് ഉമ്മൻ നിർവഹിച്ചു.
ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ ടി.ആർ ബിജുരാജ് അധ്യക്ഷനായി. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡൻറ് പി.എസ്. കൃഷ്ണകുമാർ, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡൻറ് തട്ടയിൽ ഹരികുമാർ, ബി.കെ.എം.യു ജില്ലാ വൈസ് പ്രസിഡൻറ് ഷാജി തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ ഓഫീസിൽ നിന്ന് 860 പേർക്ക് അമ്പത് ലക്ഷത്തിലധികം രൂപയുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു .

ദർഘാസ്

തിരുവല്ല താലൂക്ക് ആശുപത്രിയിലെ 36 എയർ കണ്ടീഷനർ യൂണിറ്റുകളുടെ അറ്റകുറ്റ ജോലികൾ, സർവീസിംഗ് എന്നിവ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 16ന് ഉച്ചയ്ക്ക് 12 വരെ. ഫോൺ : 0469 2602494.

അധ്യാപക നിയമനം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂൾ അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 24ന് പകൽ മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ബിഎഡ്/ഡിഎഡ് സ്പെഷ്യൽ എഡ്യുക്കേഷൻ / ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യുക്കേഷൻ/ ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ബേസഡ് റീഹാബിലിറ്റേഷൻ/ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ/ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യുക്കേഷൻ ഇവയിൽ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം. ഫോൺ : 04734 228498.

അലങ്കാരമത്സ്യ വിതരണം

കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സിൽ അലങ്കാര മത്സ്യങ്ങൾ മാർച്ച് 22ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. ഫോൺ : 9846604473.

പാരാ ലീഗൽ വോളൻറിയർ നിയമനം

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂർ, റാന്നി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലേക്കും ഒരു വർഷത്തേയ്ക്ക് പാരാ ലീഗൽ വോളൻറിയർമാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യൽ വർക്ക് എന്നിവ പഠിക്കുന്ന വിദ്യാർഥികൾ, ട്രാൻസ്ജെൻഡർമാർ, അധ്യാപകർ, ഡോക്ടർമാർ, മുതിർന്ന പൗരൻമാർ, സർവീസസിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ പേര്, മേൽവിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ചിത്രം, ഫോൺ നമ്പർ എന്നിവ സഹിതം അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാന് അപേക്ഷ സമർപ്പിക്കണം.
അവസാന തീയതി മാർച്ച് 29. ഫോൺ – 0468 2220141.

പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് അപേക്ഷിക്കാം

സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസവകുപ്പിൻറെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. പത്താം ക്ലാസ് പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവർക്കും ഇടയ്ക്ക് പഠനം നിർത്തിയവർക്കും ഹയർ സെക്കണ്ടറി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാം.പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസുമുൾപ്പെടെ 1950 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസുമുൾപ്പെടെ 2600 രൂപയുമാണ്.എസ് സി /എസ് ടി വിഭാഗം, ഭിന്നശേഷി, ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് ഫീസ് ഇല്ല. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന പ്രേരക്മാർ മുഖേനയോ ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ വെബ്സൈറ്റിൽ കൂടി ഓൺലൈനായോ അപേക്ഷിക്കാം. ഏപ്രിൽ 30 വരെ പിഴയില്ലാതെ അപേക്ഷ സ്വീകരിക്കും.ഫോൺ-0468 2220799.

അദാലത്ത് തീയതി നീട്ടി

അനധികൃത ഖനന കുടിശിക നിവാരണ അദാലത്ത് തീയതി മാർച്ച് 31 വരെ നീട്ടി. മൈനിംഗ് ആൻറ് ജിയോളജി വകുപ്പിൽ നിന്ന് ഖനനാനുമതി നൽകിയ സ്ഥലങ്ങളിൽ അധിക/അനധികൃത ഖനനത്തിനുളള കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടത്തുന്നത്. കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിലെ ഭേദഗതികൾ മൂലം ഫീസുകളിലും പിഴകളിലും വർധനവ് ഉണ്ടായിരുന്നു. അപേക്ഷകൾ മാർച്ച് 31ന് മുമ്പ് ജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം.

കുടുംബശ്രീ സാഹിത്യ ശിൽപശാലയ്ക്ക് തുടക്കം

സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത’ സംഘടിപ്പിച്ചു. 30നും 60 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്കായി കുളനട പ്രീമിയം കഫേ ഹാളിൽ സംഘടിപ്പിച്ച റസിഡൻഷ്യൽ സാഹിത്യ ക്യാമ്പ് 21 വരെ നടക്കും. സർഗശേഷി വളർത്തുന്നതിനും സാഹിത്യ മേഖലയിൽ നൂതന ആശയങ്ങളും അറിവും നൽകാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. രചനകളുടെ വായനയും വിലയിരുത്തലും, സാഹിത്യം എന്ത് എങ്ങനെ എന്തിന്, പെണ്ണ് എഴുതുമ്പോൾ, കഥ ഇന്നലെ ഇന്ന്, വർത്തമാനകാല സാഹിത്യം, സാഹിത്യം ജീവിതം, കാവ്യവിചാരം, മലയാള നോവലുകൾ ഇന്ന് എന്നീ വിഭാഗങ്ങളിലായി ക്ലാസുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *