അയോദ്ധ്യയിലെ രാംലല്ല ഒരുങ്ങുന്നത് മൈസൂരിൽ ; പ്രശസ്ത ശിൽപി അരുൺ യോഗിരാജ് പണിപ്പുരയിൽ

India TECH

ന്യൂഡൽഹി – അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വിഗ്രഹത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. പ്രശസ്ത ശില്പി പാരമ്പര്യ കുടുംബത്തിലെ ഇളമുറക്കാരനായ അരുൺ യോഗിരാജ് ആണ് വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. അഞ്ചുതലമുറയായി ശിപികളുടെ പാരമ്പര്യമുള്ള കുടുംബാംഗമാണ് അരുൺ യോഗിരാജ്. അരുണിന്റെ ഗ്രാൻഡ്‌ഫാദറായ ബി. ബസവണ്ണ ശില്പി 1952 ; ഇന്ത്യ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിനു ഒരു ശിപം കൈമാറുന്നതും, ……. ഇപ്പോൾ 2022 ൽ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിജിക്കും ഒരു ശിൽപം കൈമാറാൻ സാധിച്ചതിൽ അഭിമാനമുണ്ടന്നു അരുൺ തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു.

രാമക്ഷേത്ര ശ്രീകോവിലിന് പൂർണത നൽകാനായി രാംലല്ലയുടെ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മൈസൂറിൽ നിന്നുള്ള പ്രസിദ്ധനായ ശിൽപ്പിയാണ് അരുൺ യോഗിരാജ്. കേദാർനാഥിലെ ആദി ശങ്കരാചാര്യരുടെ വിഗ്രഹം, ഡൽഹി ഇന്ത്യാ ഗേറ്റിന് സമീപമുള്ള സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ തുടങ്ങിയവ യോഗിരാജിന്റെ പ്രസിദ്ധമായ സൃഷ്ടികളാണ്.

ദൈവികത നിലനിർത്തിക്കൊണ്ട് ബാലരൂപത്തിലുള്ള ഭഗവാന്റെ വിഗ്രഹം നിർമ്മിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് യോഗിരാജ് പറയുന്നു. വിഗ്രഹം കാണുന്നവരിൽ ആത്മീയ അനുഭവം ഉണർത്താൻ കഴിയണം. ഈ ലക്ഷ്യം മുന്നിൽ വച്ച്‌ കൊണ്ടാണ് ആറ് മാസങ്ങൾക്ക് മുൻപ് വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇന്ന് വളരെയധികം സന്തുഷ്ടനാണ് എന്നും യോഗിരാജ് പറഞ്ഞു.
ജനുവരി 22നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മികാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *