ദേശീയ അംഗീകാര നിറവിൽ ഏഴംകുളം കുടുംബാരോഗ്യകേന്ദ്രം

Pathanamthitta

പത്തനംതിട്ട – ജില്ലയിൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ഏഴംകുളം കുടുംബാരോഗ്യത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്‌സ്, ഇൻപുട്ട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ , ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളിൽ സ്‌കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം നൽകുന്നത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകൾക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *