സ്വയം പര്യാപ്തതയുടെ അടയാളം ; മൈലപ്ര കുടുംബശ്രീ വനിതാ സംരഭം മൂന്നാം വർഷത്തിലേക്ക്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയുടെ സംരംഭക അധ്യായത്തിൽ സ്വയംപര്യാപ്തതയുടെ അടയാളവുമായി മൈലപ്ര കുടുംബശ്രീ. കുടംബശ്രീയിലെ അഞ്ചു വനിതകൾ ചേർന്ന് ‘ദീപം’ എന്ന പേരിൽ കറിപൊടികൾ നിർമിച്ച് വരുമാനം കണ്ടെത്തുന്നു. കുടുംബശ്രീയുടെ വ്യവസായിക പദ്ധതിയിൽ നിന്നും ലഭിച്ച നാല് ലക്ഷം രൂപയുമായി 2022 ലാണ് ദീപം കറിപൊടി പ്രവർത്തനം ആരംഭിച്ചത്. ഗീത മുരളി, രാജി വിൽസൺ , പി ആർ രജനി, അഞ്ജു വിജയൻ , രമാ മുരളി എന്നിവരാണ് നടത്തിപ്പുകാർ. മൈലപ്ര പേഴുംകാടാണ് സ്ഥാപനം.

മുളക് , മല്ലി , മഞ്ഞൾ , കാപ്പി , ചിക്കൻ മസാല , ഗോതമ്പ്, സാമ്പാർ, അരി , റാഗി, ചോളം എന്നിവ ദീപം എന്ന പേരിൽ വിപണിയിലുണ്ട്. വെളിച്ചെണ്ണ, ചമ്മന്തി പൊടി, ഉപ്പേരി , അച്ചാറുകൾ എന്നിവയും ആവശ്യക്കാർക്ക് നൽകുന്നു. കുടുംബശ്രീ മേളകളിലെ സ്ഥിര സാന്നിധ്യമാണ് ദീപം കറി പൊടി. വിഷു മുന്നൊരുക്കവുമായി ഉൽപാദനം കൂട്ടിയിട്ടുണ്ട്. 500 ഗ്രാം, ഒരു കിലോ അളവുകളിലാണ് പായ്ക്കിങ്ങ്.

2023 ഡിസംബറിൽ ജില്ലാ പഞ്ചായത്തിൽ നിന്നും പൊടിക്കാനുള്ള ഉപകരണം വാങ്ങാൻ അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. കായംകുളത്തു നിന്നാണ് അവശ്യ സാധനങ്ങൾ ശേഖരിക്കുന്നത്. കഴുകി ഉണക്കി പൊടിക്കേണ്ടവയും മറ്റുള്ളവയും തരം തിരിക്കുന്നതും വിൽപനയ്ക്ക് എത്തിക്കുന്നതും അഞ്ചു പേരും ഒരുമിച്ചാണ്. മുന്നോട്ട് വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികൾ കുടുംബശ്രീയുമായി ചേർന്ന് തയ്യാറാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *