പന്തളം – മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് പന്തളം എൻഎസ്എസ് പോളിടെക്‌നികിനെ ഹരിത കലാലയം ആയി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ കെ ശ്രീകുമാർ അധ്യക്ഷനായി. കോളജ് പ്രിൻസിപ്പൽ ഡോക്ടർ പ്രീത, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ജി അനിൽകുമാർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

