അടൂർ – ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഗവൺമെന്റ് ഏറെ പ്രാമുഖ്യം നൽകുന്നതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എംഎൽഎ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പൊങ്ങലടി വാർഡിലെ അബികാഭവനം പടി -വല്ല്യയ്യത്ത് കനാൽ റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എം മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ ജ്യോതികുമാർ ,രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.



