ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി പി എ മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് ചുമതലയുള്ള മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് സമൂഹ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ.

ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു. കേരളത്തിൻ്റെ ടൂറിസം വികസനത്തിൽ കേന്ദ്ര സർക്കാരിൻ്റെ പിന്തുണ അഭ്യർത്ഥിച്ചു. കേരളത്തിലെ ബീച്ച് ടൂറിസത്തിൻ്റെ വികാസത്തിന് CRZ നിയമ ഇളവുകളും, വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നമ്മുടെ സംസ്ഥാനത്തെ ടൂറിസം വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *