പൂട്ടിക്കിടക്കുന്ന ആശുപത്രിയുടെ ക്വാർട്ടേഴ്‌സിൽ കയറി വയറിംഗ് സാമഗ്രികൾ മോഷ്ടിച്ച സഹോദരന്മാർ പിടിയിൽ

Crime
Print Friendly, PDF & Email

റാന്നി: അങ്ങാടി പഞ്ചായത്തിലെ മേനാംതോട്ടത്തെ പ്രവര്‍ത്തനമില്ലാത്ത ആശുപത്രിയുടെ കാടുപിടിച്ചു കിടക്കുന്ന ഡോകേ്ടഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ മോഷണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. മണിമല മുക്കട ചാരുവേലി പ്ലാന്തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു(21), സഹോദരന്‍ വിശാഖ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ആറിന് പഴയ ഇലക്ട്രിക് വയറുകളും മറ്റും രണ്ടുപേര്‍ ചേര്‍ന്ന് മോഷ്ടിച്ചു കൊണ്ടു പോകുന്നത് സമീപവാസി കണ്ടു. ഉടന്‍തന്നെ ആളുകളെ വിളിച്ചു കൂട്ടുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

വിശാഖിനെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. വിഷ്ണു ഓടി രക്ഷപ്പെട്ടു, ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐത്തലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇരുവരും. ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മുണ്ടപ്പുഴ പഴയാട്ടു ഹൗസില്‍ തോമസ് പി. ബാബുവിന്റെ മൊഴിയനുസരിച്ചാണ് മോഷണത്തിന് കേസെടുത്തത്. 10,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *