പത്തനംതിട്ട: അബാൻ മേൽപ്പാലം നിർമാണത്തിനായി മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്ത് സ്പാൻ വർക്കുകൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഭാഗത്തുനിന്ന് അബാൻ ജംഗ്ഷനിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ, മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി ടി.കെ റോഡിൽ കയറി വേണം പോകാൻ.
കെഎസ്ആർടിസി ബസ് ടെർമിനൽ ഭാഗത്തുനിന്ന് അബാൻ ജംഗ്ഷനിലേക്ക് പോകേണ്ട ചെറു വാഹനങ്ങൾ മുൻസിപ്പൽ സ്റ്റാൻഡ് മുൻവശത്ത് കൂടി അബാൻ ജങ്ഷനിൽ എത്തിച്ചേരണം.
അബാൻ ജംഗ്ഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും മിനി സിവിൽ സ്റ്റേഷൻ റോഡ് -കെഎസ്ആർടിസി റോഡ് വഴി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് എത്തിച്ചേരണം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കുമ്പഴ വഴിയുളള ദീർഘദൂര വാഹനങ്ങൾ താഴെവെട്ടിപ്പുറം ജങ്ഷൻ-മൈലപ്ര വഴി പുനലൂർ മൂവാറ്റുപുഴ റോഡിൽ എത്തിച്ചേരണം.


