തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ 91 നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സാറാ ടീച്ചര്‍ അങ്കണവാടി കെട്ടിട താക്കോല്‍ദാനം നിര്‍വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സി ക്രിസ്റ്റോഫര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആര്‍ കൃഷ്ണകുമാര്‍, സിസിലി തോമസ്, ജെസി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെന്‍സിന്‍ കെ രാജന്‍, റ്റി. കെ രാമചന്ദ്രന്‍ നായര്‍, കെ പ്രതീഷ്, രശ്മി ആര്‍ നായര്‍, അനിത ആര്‍ നായര്‍, റീന തോമസ്, അജിത റ്റി ജോര്‍ജ്, ലതാ ചന്ദ്രന്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എ സുലഭ, പഞ്ചായത്ത് സെക്രട്ടറി വി. സുമേഷ്‌കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ രാധ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രഞ്ജു രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

