ചിറ്റാർ : സ്വന്തമായി വാറ്റിയ നാലര ലിറ്റർ ചാരായവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സീതത്തോട് കുളത്തുങ്കൽ മനോജ് എന്നുവിളിക്കുന്ന എബ്രഹാമിനെ (41) യാണ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാസങ്ങളായി ചാരായം വിൽപ്പന നടത്തിവന്നിരുന്ന ഇയാൾ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്, സിവിൽ എക്‌സൈസ് ഓഫീസറായ ദിൽജിത്ത്, അഫ്‌സൽ നാസർ, സി.എ. ഷിമിൽ, സിനു മോൾ,പ്രിവന്റീവ് ഓഫീസർ ബിജു വർഗീസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

