ഏനാത്തും, നെല്ലിമുകളിലും അപകടങ്ങളിൽ രണ്ടു മരണം ;

Kerala Pathanamthitta

അടൂർ: ഇന്നലെ രണ്ടു വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു. ഏനാത്ത് ഓട്ടോറിക്ഷ ലോറിയിലും കാറിലും ഇടിച്ച് ഡ്രൈവറും നെല്ലിമുകളിൽ അജ്ഞാതവാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രികനും മരിച്ചു. എം.സി. റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച ശേഷം റോഡരികിൽ കിടന്നിരുന്ന കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പുതുശ്ശേരി ഭാഗം തട്ടപ്പാറ വിളയിൽ സന്തോഷ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ന് ഏനാത്ത് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ഏനാത്ത് ഭാഗത്ത് നിന്നും പുതുശ്ശേരി ഭാഗത്തേക്ക് വന്ന ഓട്ടോയും അടൂർ ഭാഗത്തു നിന്നും ഏനാത്ത് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നെല്ലിമുകളിൽ ആനമൂക്കിന് സമീപം ദേശീയപാതയിൽ സ്‌കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തേവലക്കര കല്ലുംപുറത്ത് നന്ദുവാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10:45 ആയിരുന്നു അപകടം. രണ്ട് അപകടങ്ങളും ഏനാത്ത് പോലീസ്റ്റേഷൻ പരിധിയിലാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *