മെഴുവേലി – പദ്മനാഭോദയം ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്ന പരേതനായ മേടയിൽ ശശിധരപ്പണിക്കാര് സാറിന്റെ മകനും, സരസകവി മൂലൂരിന് ശേഷം ശ്രീമൂലം രാജാവിന്റെ പ്രജാസഭാ മെമ്പറുമായിരുന്ന പരേതനായ ഇ.കെ കുഞ്ഞിരാമന്റെ പൗത്രനുമായ സുനിൽകുമാർ മെഴുവേലി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡ് – 11 ൽ നിന്നും ജനവിധി തേടുന്നു.
അദ്ധ്യാപകനായിട്ടും, അതിൽക്കൂടുതൽ സമയം അദ്ധ്യാപക പരിശീലകനായിട്ടും സംസ്ഥാനത്തുടനീളം പ്രവർത്തിച്ച പരിചയവും, സാക്ഷരതാ പ്രവർത്തനങ്ങളിൽ മെഴുവേലി പഞ്ചായത്ത് അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസറുമായിട്ടും ഒക്കെ പ്രവർത്തിച്ച പരിചയവുമൊക്കെ ജനപ്രതിനിധിയാകാൻ അദ്ദേഹത്തിന് മുതൽക്കൂട്ടാണ്.
പത്തനംതിട്ട ജില്ലയിൽ സർവശിക്ഷാ അഭിയാൻ പ്രോഗ്രാം ഓഫീസർ, സംസ്ഥാനത്തെ വിവിധ ബി.ആർ.സി കളിൽ ടീച്ചർ ട്രെയിനറും, സരസകവി മൂലൂർ സ്മാരക ചന്ദനക്കുന്നു യു.പി സ്‌കൂളിൽ അദ്ധ്യാപകനായും, സരസകവിയുടെ മകന്റെ നാമധേയത്തിലുള്ള മെഴുവേലി ജി.വി.എൽ.പി സ്‌കൂളിൽ പഠിക്കുകയും അതെ സ്‌കൂളിൽ നിന്ന് പ്രഥമാദ്ധ്യാപകനായി വിരമിക്കുകയും ചെയ്ത സുനിൽ സാറെന്ന് കുട്ടികൾ വിളിക്കുന്ന സുനിൽകുമാർ സാറിന്റെ അദ്ധ്യാപന പരിചയം ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കപ്പെടട്ടെ എന്നാശംസിക്കുകയാണ്. സൗമ്യ പ്രകൃതക്കാരനും, രാഷ്ട്രീയത്തിനതീതമായി വലിയൊരു സുഹൃത് വലയത്തിനും ഉടമയായ സുനിൽ സാറിനു വിജയാശംസകൾ നേരുകയാണ്.
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ. ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

