അബാന്‍ മേല്‍പ്പാലം : പൊട്ടിപ്പൊളിഞ്ഞ സര്‍വ്വീസ് റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കുക: എസ്ഡിപിഐ

Kerala Pathanamthitta

അബാന്‍ മേല്‍പ്പാലം : പൊട്ടിപ്പൊളിഞ്ഞ സര്‍വ്വീസ് റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കുക: എസ്ഡിപിഐ

പത്തനംതിട്ട – നഗരത്തെ, ജനങ്ങളെ, വ്യാപാരികളെ ഒക്കെ ബുദ്ധിമുട്ടിക്കുന്ന അബാന്‍ മേല്‍പാലം നിർമ്മാണം എങ്ങുമെത്താതെ പ്രതിസന്ധിയിലായി കിടക്കുമ്പോൾ, അനുബന്ധമായി താറുമാറായി കിടക്കുന്ന സര്‍വ്വീസ് റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട നഗരസഭ എസ്ഡിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് ഷെമീര്‍ പറഞ്ഞു.

അബാൻ മേൽപ്പാല നിര്‍മ്മാണം അനന്തമായി നീളുന്നതു മൂലം പൊട്ടിപ്പൊളിഞ്ഞ് താറുമാറായ സര്‍വ്വീസ് റോഡ് യാത്രക്കാര്‍ക്കും ബസ് സ്റ്റാന്റിലെയും മറ്റു കച്ചവടക്കാര്‍ക്കും തീരാ ദുരിതമായിരിക്കുകയാണ്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് അത്‌വഴി കടന്നു പോവുന്നത്. പലസമയങ്ങളിലും അപകടങ്ങളുണ്ടാവുന്നത് ഗതാഗതക്കുരുക്കിനും കാരണമാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേനല്‍ക്കാലമായതോടെ പൊടിശല്യവും രൂക്ഷമായിരിക്കുകയാണ്. പല കച്ചവടക്കാര്‍ക്കും ഇതുമൂലം ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളും ലഘഭക്ഷണ സ്ഥാപനങ്ങളേയും പൊടിശല്യം ബാധിച്ചിട്ടുണ്ടെന്ന് ഷെമീര്‍ എസ് ആരോപിച്ചു. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെയും വകുപ്പ് മന്ത്രിയെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെയും പ്രശ്‌നം ധരിപ്പിച്ചിട്ടുള്ളതാണ്. യാതൊരുവിധമായ നടപടികളും സ്വീകരിച്ചിട്ടില്ലെന്നതു മാത്രമല്ല നൂറുകണക്കിന് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ബഹുജന പങ്കാളിത്തത്തോടെ റോഡുപരോധമുള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും എസ് ഷെമീര്‍ പറഞ്ഞു.

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *