സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ സ്തോത്ര പ്രാർത്ഥനാ ശുശ്രൂഷ

Kerala Alappuzha Pathanamthitta

നിരണം – ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ ശുശ്രൂഷയുടെ ഒന്നാം വാർഷിക ദിനത്തിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ സ്തോത്ര പ്രാർത്ഥനാ ശുശ്രൂഷ നടത്തി. വിശുദ്ധ കുർബാന മദ്ധ്യേ വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ സ്തോത്ര പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.

തുടർന്ന് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.ദൈവാലയത്തിന്റെ പരിസരത്ത് നടന്നുന്നതിന് ഉള്ള കല്പക വൃക്ഷതൈ ഇടവക കമ്മിറ്റി അംഗങ്ങളായ റെന്നി തോമസ് തേവേരിൽ,അജോയി കെ വർഗ്ഗീസ്,സെൽവരാജ് വിൽസൺ എന്നിവർ ചേർന്ന് വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേലിന് കൈമാറി. യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളായ ഡീക്കൻ ഷാൽബിൻ മർക്കോസ്,അഞ്ചു സെൽവരാജ്,ജോബി ദാനിയേൽ, മെബിൻ ജോസഫ്,ഏബൽ റെന്നി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

പരിസ്ഥിതി സംരക്ഷണം ദൈവീക നിയോഗമാക്കി കൊണ്ട് ഹരിത ഭംഗികൊണ്ട് സഭയുടെ ഒരോ കാമ്പസും വൃത്യസ്തമാക്കിയ ആത്മീയ ആചാര്യനായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ഭാഗ്യസ്മരണിയനായ അഭിവന്ദ്യ മോറാൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ.120 ഏക്കർ വരുന്ന സഭയുടെ ആസ്ഥാനത്ത് മൂവായിരത്തോളം മരങ്ങളും ഫലവ്യക്ഷങ്ങളും ഉണ്ട്. 7 ഏക്കറോളം വരുന്ന കുളവും ഈ കാമ്പസിന്റെ മറ്റൊരു ആകർഷണീയമാണ്. മണ്ണിനെയും മരങ്ങളെയ്യം ഏറെ സ്നേഹിച്ചിരുന്ന പ്രകൃതി സ്നേഹി വരും തലമുറയ്ക്ക് വേണ്ടി നട്ട് വളർത്തിയ തണൽ എന്നും ഓർമിക്കപെടും.ദേശാടന പക്ഷികൾ ഉൾപ്പടെ നൂറിലേറെ ഇനങ്ങളിലുള്ള പറവകളും ഈ ഹരിത തോട്ടത്തിലുണ്ട്.

മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ ബാക്കിയാക്കിയ അത്മീയവും – സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുയാണ് പിൻഗാമിയായ അഭിവന്ദ്യ മോറാൻ മാർ ഡോ.സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായുടെ പരമ പ്രധാനമായ ലക്ഷ്യം.


സ്ഥാനാരോഹണ ചടങ്ങിന് ശേഷം നടന്ന അനുമോദന ചടങ്ങിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ആശംസ ഫലകവും വൃക്ഷതൈയും ആണ് സമ്മാനിച്ചത്. ഇടവകയുടെ നേതൃത്വത്തിൽ 2024 ജൂലൈ 22ന് പ്രൗഢഗംഭീരമായ സ്വീകരണവും നിരണത്ത് നല്കിയിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *