ആറന്മുള – മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ ഗാർഹിക ബയോകമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു. 13 വാർഡുകളിൽ നിന്നായി 80 ഗുണഭോക്താക്കൾക്കാണ് ലഭിച്ചത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് വത്സല വാസു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേഴ്‌സി സമുവൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശ്വതി പി നായർ മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


