പന്തളം മന്നം ആയുർവേദ കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും പന്തളദേശം റസിഡന്റ്സ് അസ്സോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പന്തളം ആക്കിനാട്ട് ആർക്കേഡിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് പന്തളം നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷ് ഉദ്ഘാടനം ചെയ്തു. പന്തളദേശം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മന്നം ആയൂർവേദ മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ശുഭ.കെ.എസ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ പന്തളം മഹേഷ്, റസിഡൻ അസോസിയേഷൻ ഭാരവാഹികളായ ബാബു ഡാനിയേൽ, സാബു സി ജോൺ, രാമചന്ദ്രൻ നായർ, സക്കറിയ വർഗ്ഗീസ്, വി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആർ വിഷ്ണു രാജ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജശേഖരൻ നായർ നന്ദിയും രേഖപ്പെടുത്തി. രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.


