കേരള സർക്കാർ ഒഴിവുകൾ | അപേക്ഷ ക്ഷണിച്ചു |അഭിമുഖം | തുടങ്ങിയ അറിയിപ്പുകൾ
*അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനുകീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 22 ന് രാവിലെ 10ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. കസ്റ്റമർ റിലേഷൻസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനർ, സീനിയർ സെയിൽസ് ഓഫീസർ, എച്ച്.ആർ എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെലിമാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കാഡമിക് കൗൺസലർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടീം ലീഡർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഇന്റർവ്യു. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തണം. ഫോൺ: 0471-2992609.
*ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിന് നിലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആഗ്രഹിക്കുന്ന ഏജൻസികളും 2024-26 വർഷത്തേക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിന് 29/01/2025 ലെ സ.ഉ.(പി) 7/2025/ധന ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ, വിശദമായ പ്രൊഫോർമയും മറ്റ് അനുബന്ധ രേഖകളും സഹിതം ഫെബ്രുവരി 28ന് വൈകീട്ട് 5 നകം അഡീഷണൽ സെക്രട്ടറി, ധനകാര്യ (ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് വർക്സ് – ബി) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ നേരിട്ട്/ തപാൽ മുഖേനയും ഇ-മെയിലൂടെയും ലഭ്യമാക്കണം. ഇ-മെയിൽ: indpwb@gmail.com, കൂടുതൽ വിവരങ്ങൾക്ക്: 0471 2518834, 0471 2518318.
*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് II, പ്രോജ്ക്ട് ടെക്നിക്കൽ സപ്പോർട്ട് III എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://forms.gle/HMW6JnfBVcJaDzXbA, https://forms.gle/bnFaordvv5gCqgcA8 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in .
ഡ്രൈവർ നിയമനം
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിൽ മുട്ടത്തറ നഴ്സിങ് കോളേജിലെ ഒഴിവുള്ള ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും പത്തു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035 വിലാസത്തിൽ മാർച്ച് 9 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.
*വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ. പ്രായപരിധി: 40 വയസ്. പ്രതിമാസവേതനം: 45000 രൂപ. യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം ഫെബ്രുവരി 25 രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 0474 2572572.
*പരിശീലകരെ ആവശ്യമുണ്ട്
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടത്തുന്ന പരിശീലനകോഴ്‌സിലേക്ക് താത്കാലികമായി ഫിഷർനെറ്റ് നിർമ്മാണ പരിശീലകരെ നിയമിക്കുന്നു. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെബ്രുവരി 27 ന് രാവിലെ 10ന് കോളേജിൽ ഹാജരാകണം. ഫോൺ : 0479 2304494.
*കെയർടേക്കർ ഒഴിവ്
ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് കെയർ ടേക്കറെ ആവശ്യമുണ്ട്. താൽപര്യമുള്ള വിമുക്തഭടന്മാർ ഫെബ്രുവരി 25 ന് മുമ്പ് അപേക്ഷിക്കുക. ഇമെയിൽ: zswoalp@gmail.com ഫോൺ: 0477-2245673.
*അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 2025 നീറ്റ്/കീം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് സമാന മേഖലയിൽ വിദഗ്ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.
നീറ്റ്/കീം പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനാണ് പാനൽ തയ്യാറാക്കുന്നത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നീറ്റ്/കീം മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ അധ്യാപന പരിചയമുള്ളവരും പ്രായം 50 അധികരിക്കാത്തതും ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുളളവരുമായ അധ്യാപകർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് പത്തിന് നാലുമണിക്ക് മുമ്പായി പ്രിൻസിപ്പൽ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലൈൻ, ആലുവ- 683101 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 0484-2623304.
*ലാബ് അസിസ്റ്റൻ്റ് നിയമനം
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റൻ്റ് 5 ഒഴിവുകൾ നിലവിലുണ്ട്. പട്ടികജാതി, ഈഴവ, ഓപ്പൺ,മുസ്‌ലിം വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളാണ്. സയൻസ്/അഗ്രിക്കൾച്ചറൽ /ഫിഷറീസ് എന്നീ വിഷയങ്ങളിൽ ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയും ലബോറട്ടറി ജോലികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്ന് പ്രകാരം 18നും 41നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം (നിയമാനുസൃതമായ വയസിളവ് അനുവദനീയം) . യോഗ്യരായ ഉദ്യോഗാർഥികൾ 2025 മാർച്ച് 12- ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്‌റ്റർ ചെയ്യേണ്ടതാണ്.
*താത്കാലിക നിയമനം
പുത്ത9വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ എച്ച് എം സി മുഖേന ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർഥികൾ ബയോഡാറ്റ ഫെബ്രുവരി 24 നകം സമർപ്പിക്കണം. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഎംഎൽ ടി/ബിഎസ് സി എം എൽ ടി പാസായിരിക്കണം, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ9 സർട്ടിഫിക്കറ്റ്.
ഫോൺ 0484-2487259.
*താൽക്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്‌പ് പദ്ധതിയുടെ ഭാഗമായി അറ്റൻ്റർ കം ക്ലീനർ തസ്തികയിലേക്ക് ആറു മാസത്തേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിദിനം 550 രൂപയാണ് വേതനം ലഭിക്കുക. 21നും 41നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. എസ്.എസ്.എൽ.സിയാണ് യോഗ്യത. താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി 24-ന് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാക്ക് – ഇൻ – ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വി 0484-2754000
*വാല്വേഷൻ അസിസ്റ്റന്റ്
കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്വേഷൻ തയ്യാറാക്കുന്നതിന് വാല്വേഷൻ അസി.തസ്തികയിൽ 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഡിറ്റേയിൽഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ഓട്ടോകാഡിലും പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 10 ന് വൈകുന്നേരം അഞ്ചിനകം കെ.ആർഎഫ്.ബി യുടെ അലവിൽ ഒറ്റത്തെങ്ങ് ക്ഷേത്രത്തിനു സമീപമുള്ള ഓഫീസിലോ krfbkannur@gmail.com എന്ന മെയിൽ ഐഡിയിലോ സമർപ്പിക്കണം. ഫോൺ : 0497 2931340


