ഭാരതീയ തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ കത്തെഴുത്ത് മത്സരം

Pathanamthitta

പത്തനംതിട്ട – ഭാരതീയ തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ കത്തെഴുത്ത് മത്സരം മാർച്ച് ഒന്നിന് ഹെഡ്പോസ്റ്റോഫീസിൽ നടത്തും. (വിഷയം- ഇമാജിൻ യു ആർ ദ ഓഷൻ, റൈറ്റ് എ ലെറ്റർ ടു സംവൺ എക്‌സ്പ്‌ളെയിനിംഗ് വൈ ആന്റ് ഹൗ ദേ ഷുഡ് ടേക് ഗുഡ് കെയർ ഓഫ് യു ) ഇംഗ്ലീഷ് /ഹിന്ദി/ പ്രാദേശിക ഭാഷയിൽ എഴുതാം. മികച്ച മൂന്ന് കത്തിന് 25000, 10000, 5000 രൂപ സമ്മാനം നൽകും.

പങ്കെടുക്കുന്നതിന് ഫെബ്രുവരി 27 ന് മുമ്പ് പേര്, വിലാസം, സ്‌കൂൾ വിലാസം, പ്രായം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയോടുകൂടി അപേക്ഷ അയയ്ക്കണം. വിലാസം: സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷൻ. ഫോൺ: 0468 2222255.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *