ഓമല്ലൂർ – നടപ്പാത യാഥാർഥ്യമാകുന്ന സന്തോഷത്തിലാണ് ഓമല്ലൂർ പഞ്ചായത്തിലെ 15 കുടുംബങ്ങൾ. മുള്ളാനിക്കാട് വാർഡിലെ ഒലിപ്പാറ പാറയ്ക്കടിവശം റോഡിലാണ് നടപ്പാതയൊരുക്കുന്നത്. സ്ഥലവാസികൾ സൗജന്യമായാണ് സ്ഥലം വിട്ടുനൽകിയത്. 10 അടി വീതിയിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് പുതിയ വഴി വെട്ടിയത്. നാല് വിദഗ്ധ തൊഴിലാളികളും 20 തൊഴിലുറപ്പ് അംഗങ്ങളും ചേർന്ന് 100 തൊഴിൽ ദിനങ്ങൾ കൊണ്ട് റോഡിന്റെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാക്കി. സെപ്റ്റംബറോടെ റോഡ് പൂർത്തിയാകും. 10 ലക്ഷം രൂപയുടേതാണ് പദ്ധതി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

