തിരുവല്ല – കവിയൂർ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വയോജനങ്ങൾക്ക് കട്ടിൽ പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം ചെയ്തു. വിതരാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാർ നിർവഹിച്ചു. 3,81,500 രൂപ ചിലവ് ചെയ്ത് 104 പേർക്കാണ് കട്ടിൽ നൽകിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീകുമാരി രാധാകൃഷ്ണൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു ആർ സി നായർ, കെ .ആർ രാജശ്രീ, അനിതാ സജി, വി എസ് സിന്ധു, റേയ്ച്ചൽ.വി .മാത്യു, ഐസിഡിഎസ് സൂപ്പർവൈസർ എസ് രേഖ, അംഗൻവാടി വർക്കർമാരായ കെ.ജി ശ്രീനാ, ഉമാദേവി തുടങ്ങിയവർ പങ്കെടുത്തു.


