കോന്നി മെഡിക്കൽ കോളേജിൽ മോർച്ചറിയുടെ പ്രവർത്തനം ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

കോന്നി – ഗവ. മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്ക് പ്രവർത്തനമാരംഭിച്ചു.. ഫെബ്രുവരി മാസം ഒന്നാം തീയതി കെ.യു.ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മോർച്ചറി ബ്ലോക്കിൽ മജിസ്റ്റീരിയൽ, പൊലീസ് ഇൻക്വസ്റ്റ് റൂമുകൾ, 10 കോൾഡ് ചേംബർ, നാല് ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫിസർ റൂം, സ്റ്റാഫ്‌ റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ഉള്ളത്. മൃതദേഹം സൂക്ഷിക്കാനുള്ള 10 കോൾഡ് ചേംബറുകളിൽ ആറ് ചേംബറുകളും പോസ്റ്റ്മോർട്ടം ടേബിളുകളിൽ ഒരെണ്ണവുമാണു നിലവിൽ സ്‌ഥാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *