രോഗികളുടെ ജീവൻ രക്ഷിയ്ക്കുക എന്നതാണ് മാനുഷിക ധർമ്മം – എം ലിജു.

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ : കേരളത്തിലെ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയെക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് ജനനീതി സംരംക്ഷണ വേദി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ. പി.സി.സി ജനറൽ സെക്രട്ടറി എം ലിജു ഉദ്ഘാടനം ചെയ്തു. രോഗികളുടെ ജീവന് വിലകൽപ്പിക്കുവാൻ ആശുപത്രി അധികൃതർ തയ്യാറാകണമെന്ന് എം ലിജു. പറഞ്ഞു. രോഗികൾക്ക് ചികിത്സാ പിഴവ് വരുത്തുന്ന ആശുപത്രി ജീവനക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പിഴവ് നേരിടുന്ന രോഗികൾക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിനോ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനോ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും ലിജു പറഞ്ഞു. അഡ്വ സുചിത്ര എസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി ഡോക്ടർ കെ.എസ് മനോജ് മുഖ്യപ്രഭാഷണം നടത്തി. ജനനീതി സംരംക്ഷണ വേദി ജനറൽ സെക്രട്ടറി നിസാർ കളമശേരി, ജില്ലാ പ്രസിഡൻ്റ് ജാക്സൻ,സംസ്ഥാന രക്ഷാധികാരികളായ കെ.എച്ച് സൗഖത്ത്, കെ.സി കാർത്തികേയൻ, ബസന്ത് കുമാർ, യു.എം കബീർ, ശ്രീകല, സലീന, ആർ ബി പുരുഷോത്തമൻ, പി രതീഷ്, ഗഫൂർ കോയ മോൻ, ജേക്കബ് മാത്യൂ, ഹാരീസ് കോയക്കുട്ടി, സദറുദ്ദീൻ, റെജി കൊല്ലം, നാസറുദിൻ,ശശി ആര്യാട് , അജ്ഞു ജോയി, പുഷ്പ വേണുഗോപാൽ, വിൽസൻ, ജാക്സൺ ബെനഡിക്റ്റ്, ടി സുരേന്ദ്രൻ, റെജി .എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര സംരംക്ഷണവും നിയമ സംരംഷണവും ലഭിക്കുമ്പോൾ രോഗികൾക്ക് വേണ്ടത്ര സംരക്ഷണവും നഷ്ടപരിഹാരവും ലഭിക്കാതെ വരുന്നു ണെന്ന് ജന നീതി സംരംക്ഷണ വേദി പ്രവർത്തകർ പറഞ്ഞു.

ചികിത്സാ പിഴവിനെതിരെയും ചികിത്സ നിഷേധത്തിനെതിരെയും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ജെ സി വി സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ : കേരളത്തിലെ ആശുപത്രികളിൽ അടിക്കടി ഉണ്ടാകുന്ന ചികിത്സാ പിഴവിനെതിരെയും ചികിത്സാ നിഷേധത്തിനെതിരെയും പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി ജനറൽ സെക്രട്ടറി എം ലിജു ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *