പാരേത്തോട് വട്ടടി റോഡിലെ യാത്രക്ലേശം പരിഹരിക്കണം ; ഹർജ്ജിക്കായി ഒപ്പ് ശേഖരണം ആരംഭിച്ചു നാട്ടുകാർ

Kerala Alappuzha
Print Friendly, PDF & Email

എടത്വാ : തലവടി പഞ്ചായത്തിലെ 10, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന പാരേത്തോട് വട്ടടി റോഡിലെ യാത്രക്ലേശം പരിഹരിക്കാൻ പ്രദേശവാസികൾ ഒപ്പ് ശേഖരണം ആരംഭിച്ചു. ഉത്തമൻ കളത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു.

വിക്രമൻ തുതിക്കാട്ട്, ശശിധരൻ കുന്നംപള്ളിൽ, സജി കണിയാന്ത്റ, മോഹനൻ പിള്ള മുട്ടത്ത്പറമ്പിൽ , പ്രസാദ് കണിയാന്ത്റ, പിഡി സുരേഷ് പരുത്തിക്കൽ, ബൈജു കണിയാന്ത്റ പുത്തൻപുരയിൽ, ജിബി ഈപ്പൻ വാലയിൽ, എൻകെ ഭാസ്ക്കരൻ, പ്രഭാവതി കലേശൻ എന്നിവർ പ്രസംഗിച്ചു.

പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡ് സംരംക്ഷണ ഭിത്തി കെട്ടി ഉയർത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഭീമ ഹർജിയിലൂടെ ആവശ്യപെടുന്നത്. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതുമൂലം തലവടി തെക്ക് ഭാഗത്ത് ഉള്ളവർക്ക് എടത്വ ആലംതുരുത്തി റോഡിലും എടത്വ – പൊടിയാടി റോഡിലും എത്തുന്നത് ക്ലേശകരമാണ്.

തലവടി സിഎംഎസ് ഹൈസ്ക്കൂൾ, തലവടി ഗവ.ഹയർ സെക്കൻണ്ടറി സ്ക്കൂൾ, ആനപ്രമ്പാൽ തെക്ക് യുപി സ്കൂൾ, ചെത്തിപ്പുരയ്ക്കൽ ഗവ. എൽ.പി സ്ക്കൂൾ , മറ്റ് സ്ഥാപനങ്ങളിലേക്ക് ഉള്ള നിരവധി യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.മറ്റു സ്ഥലങ്ങളിലെ വെള്ളം ഇറങ്ങിയാലും ഇവിടെ വെള്ളക്കെട്ടാണ്. മാത്രമല്ല റോഡിന്റെ ഒരു വശം തോട് ആയതിനാൽ റോഡും തോടും തിരിച്ചറിയാത്ത അവസ്ഥയാണ്. റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *