കേരള സർക്കാർ സ്ഥാപനങ്ങളിലെ നിയമന അറിയിപ്പുകൾ

Kerala Trivandrum
Print Friendly, PDF & Email

കേരള സർക്കാർ സ്ഥാപനങ്ങളിലെ നിയമന അറിയിപ്പുകൾ

*തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരവും അപേക്ഷ ഫോറവും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 7 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : 9447979176.

*ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ടൈപ്പിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.org എന്ന
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്യീകരിക്കും.
താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന  ഫെബ്രുവരി 28 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

*ഡെപ്യൂട്ടേഷൻ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്. ഒരു വർഷത്തേക്കാണ് നിയമനം. കേരള സർക്കാർ വകുപ്പുകളിൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ നിർദിഷ്ട യോഗ്യതയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ ഭാഗം 1 ചട്ടം 144 പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതമുള്ള അപേക്ഷ ചീഫ് എൻജിനയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695009 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ce.hed@kerala.gov.in ൽ ഇ-മെയിൽ മുഖേനയോ മാർച്ച് 6ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദവും സർക്കാർ വകുപ്പുകളിൽ ആകെ 15 വർഷത്തെ സേവനത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായി (ഇലക്ടിക്കൽ) 3 വർഷത്തിൽ കുറയാത്ത സേവനവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2459365, 2459159. വെബ്സൈറ്റ്: www.hed.kerala.gov.in.

*കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വിആർഡിഎൽ ഇൻഫ്ലുവൻസ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജി/ ബയോടെക്നോളജി/ വൈറോളജി സ്പെഷ്യലൈസേഷനോടു കൂടിയുള്ള ലൈഫ് സയൻസ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇവയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മോളിക്കുലാർ ബയോളജി ലബോറട്ടറിയിലുള്ള പ്രവൃത്തിപരിചയം, ഇൻഫിക്ഷ്യസ് ഏജന്റ്സ്/ റസ്പിറേറ്ററി സ്പെസിമെൻ കളക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്ന വൈറോളജിക്കൽ ടെക്നിക്കിലുള്ള പ്രവൃത്തി പരിചയം  എന്നിവ അഭികാമ്യം.
മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 1ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ മുമ്പാകെ ഹാജരാകണം.

*മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന മിഷൻ ഓഫീസിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുളളത്. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയിൽ 59300-120900 (പുതിയത്) എന്ന ശമ്പള സ്‌കെയിലിൽ അസിസ്റ്റന്റ് ഡയറക്ടർ/സമാന തസ്തികയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 5 വർഷത്തെ സജീവ പ്രവർത്തന പരിചയം ഉളള അപേക്ഷകർക്ക് മുൻഗണന ലഭിക്കും.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ താത്പര്യമുളള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ് പാർട്ട് I, റൂൾ 144 പ്രകാമുളള പത്രിക, വകുപ്പ് തലവൻ നൽകുന്ന നൊ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം. അപേക്ഷകൾ മാർച്ച് 10ന് വൈകിട്ട് 5 ന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ ‘മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3 –ാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033’ എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, ടോൾ ഫ്രീ നമ്പർ 1800 425 1004 എന്ന നമ്പറുകളിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പകൽ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെടാം. വിശദ വിവരങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *