ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം ; നാളെ നട തുറക്കും

Kerala Pathanamthitta

പത്തനംതിട്ട – വീണ്ടുമൊരു ശബരിമല മണ്ഡലകാലം. വ്രത ശുദ്ധിയുടെ നാളുകൾ . മാലയിട്ടു 41 ദിവസത്തെ വൃതം നോക്കി ചില അയ്യപ്പഭക്തരെങ്കിലും ഇരുമുടികെട്ടുമായി ശരണം വിളികളോടെ മാമല കയറി അയ്യപ്പ സന്നിധിയിൽ എത്തുന്ന നാളുകൾ . ഭക്തരെ നാളെ വെള്ളിയാഴ്ച 11-ന് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങും. നാളെ വൈകിട്ട് നാലുമണിക്ക് ശേഷം നിലവിലെ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി തിരുനട തുറക്കും. ഭസ്മാഭിഷിക്തനായി വളരെക്കാലം യോഗനിദ്രയിലായിരുന്ന ഭഗവാൻ മിഴികൾ തുറന്നു ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ആദ്യ ചടങ്ങായ ശ്രീകോവിലിലെ വിളക്കിൽ നെയ്ത്തിരി തെളിയിക്കും . അരയാലിൻ ചുവട്ടിൽ അണയാതെ കത്താനുള്ള ആഴിയ്ക്ക് അഗ്‌നിപകരുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് തുടക്കമാകും . ശരണമന്ത്രവുമായി അയ്യപ്പന്മാർ പതിനെട്ടാംപടി ചവുട്ടി അയ്യപ്പ വിഗ്രഹം ദർശിച്ചു പ്രാർത്ഥനയിൽ മുഴുകും.

ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് ദേവസ്വം നോർഡ് അറിയിക്കുന്നു. ദീപാരാധനയ്ക്കുശേഷം പുതിയ മേൽശാന്തിമാരുടെ നിയമനം നടക്കും. രാത്രി 11-ന് നട അടയ്കും. പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി 16-ന് നാളെ പുലർച്ചേ മൂന്നിന് നട തുറക്കുന്നതോടെ ശബരിമലയിലേക്ക് 62 ദിവസത്തോളം ഇടമുറിയാതെയുള്ള അയ്യപ്പന്മാരുടെ പ്രവാഹത്തിന് തുടക്കമാകും . ഒരുദിവസം 18 മണിക്കൂർ ദർശനം ഇക്കുറി തുടക്കംമുതൽ തന്നെ ഉണ്ടാകും. ഡിസംബർ 26-നാണ് മണ്ഡലപൂജ. ജനുവരി 14-ന് ആണ് മകരവിളക്ക്‌.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *