മണ്ഡല മകരവിളക്ക് മഹോത്സവം ; ശബരിമല ദർശനം നാളെ (ജനുവരി 19) വരെ.

Kerala Pathanamthitta

സന്നിധാനം – ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ഭക്തർക്കുള്ള ദർശനം നാളെ (ജനുവരി 19) രാത്രി 10 മണിക്ക് അവസാനിക്കും. നാളെ ജനുവരി 19 വൈകിട്ട് അഞ്ചു വരെ പമ്പയിൽ നിന്ന് ഭക്തരെ കടത്തി വിടും. രാവിലെ കുറഞ്ഞ ദ്രവ്യങ്ങളാലാണ് അഭിഷേകം. നെയ്യഭിഷേകം ഇന്ന് (ജനുവരി 18) അവസാനിക്കും. ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മണിമണ്ഡപത്തിന് മുന്നിൽ രാജ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ഗുരുതി ആരംഭിക്കും.

ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് മേൽശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോർഡ് പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിദ്ധ്യത്തിൽ താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് രാജപ്രതിനിധി കൈമാറും. മാസപൂജചെലവിനായി പണക്കിഴി നൽകി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.

ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകൾ അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കുന്ന നാളെ (ജനുവരി 19) വരെ പ്രവർത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യം. വെർച്വൽ ക്യൂ ബുക്കിംഗും ജനുവരി 19 വരെയുണ്ട്. ജനുവരി 19ന് വെർച്വൽ ക്യൂ വഴി 30,000 പേരെയും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *