കോഴിക്കോട്: രസത്തിനു പറഞ്ഞത് പുലിവാലായി. ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യംചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ലഗേജിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി റഷീദിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ കൊലാലംപൂരിലേക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു റഷീദ്. തുടർന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗിൽ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയും ബാഗിലെന്താണെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുകയും ചെയ്തത്. എന്നാൽ ബോംബുണ്ട് എന്ന പരിഹാസ രൂപേണെയുള്ള മറുപടിയാണ് റഷീദ് നൽകിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരൊക്കെ കൂടുതലും ഹിന്ദിക്കാരാണെന്നതിനാൽ തമാശക്ക് പറയുന്നത് അവർക്ക് മനസിലാക്കണമെന്നില്ല. !!
What do you feel about this post?
Like
Love
Happy
Haha
Sad

