ഇന്ത്യൻ രാഷ്ട്രീയത്തെ ഒരിക്കൽക്കൂടി ഞെട്ടിച്ച് ബിജെപി : ആദ്യമായി എംഎൽഎ ആയ വനിതയെ മുഖ്യമന്ത്രിയാക്കി ; രേഖാ ഗുപ്തയുടെ ലക്ഷ്യമിടുന്നത് അങ്ങ് ബീഹാർ വരെയുള്ള ഒബിസി വോട്ടുകളോ ?

India Politics
Print Friendly, PDF & Email

ന്യൂഡൽഹി – മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന വനിതയെ തിരഞ്ഞെടുത്തതിലൂടെ ബിജെപി ഒരിക്കൽക്കൂടി ഞെട്ടിച്ചിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളുടെയും, പ്രവർത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത ഇതിനെ വിശേഷിപ്പിച്ചത്. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോൺഗ്രസിന്റെ ഷീല ദീക്ഷിത്, എഎപിയുടെ അതിഷി എന്നിവരായിരുന്നു മുൻ വനിതാ മുഖ്യമന്ത്രിമാർ. വനിതകളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുവരുന്ന ബിജെപിയുടെ ശ്രദ്ധേയയായ നേതാവാണ്. വനിതാ വോട്ടർമാർ കൂടുതലുള്ള ഡൽഹിയിൽ വനിതാ മുഖ്യമന്ത്രി വരുന്നതോടെ, ബിജെപി കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത

ഇതാദ്യമായാണ് രേഖ ഗുപ്ത എം എൽ എയായത്. ഷാലിമാർ ബാഗിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,595 വോട്ടുകൾക്കാണ് രേഖ ഗുപ്ത ജയിച്ചത്. ഡൽഹി സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്റെ മുൻ അദ്ധ്യക്ഷയായി തിളങ്ങിയ രേഖ ഗുപ്ത നേരത്തെ ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. വനിതകളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുവരുന്ന ബിജെപിയുടെ ശ്രദ്ധേയയായ നേതാവാണ്. വനിതാ വോട്ടർമാർ കൂടുതലുള്ള ഡൽഹിയിൽ വനിതാ മുഖ്യമന്ത്രി വരുന്നതോടെ, ബിജെപി കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഷാലിമാർബാഗ് മുൻ മുഖ്യമന്ത്രിയായ സാഹിബ്‌സിങ് വർമ്മയുടെ മണ്ഡലമായിരുന്നു.

ഹരിയാനയിലെ ജുലാന സ്വദേശിയായ രേഖ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തുടർന്ന് വിദ്യാർഥി പ്രശ്‌നങ്ങളിൽ ഇടപെട്ട് നേതൃനിരയിലേക്ക് ഉയർന്നു. 1996ൽ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഠനശേഷം പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി. 2007ൽ നോർത്ത് പിതംപുരയിൽ നിന്ന് മത്സരിച്ച്‌ കൗൺസിലറായി. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള ‘സുമേധ യോജന’ പോലുള്ള സംരംഭങ്ങൾക്കും രേഖ നേതൃത്വം നൽകി.

മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറി, ദേശീയ എക്‌സിക്യൂട്ടീവ് അംഗം, ഡൽഹി ബിജെപി ജനറൽ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർഎസ്‌എസ് നിർദേശിച്ചതോടെയാണ് നറുക്ക് വീണത്. മുൻ മുഖ്യമന്ത്രി സാഹിബ്‌സിങ് വർമ്മയുടെ മകനായ പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്തയാണ് സ്പീക്കർ. രേഖ ഗുപ്ത മുഖ്യമന്ത്രിയാകുന്നതോടെ, ഒബിസി വിഭാഗത്തിലേക്ക് ബിജെപി തങ്ങളുടെ തന്ത്രപ്രധാനമായ സ്വാധീനമുറപ്പിക്കുക കൂടിയാണ്. ഡൽഹി വോട്ടർമാരിൽ 30 ശതമാനമാണ് ഒബിസി വിഭാഗം. ജാട്ടുകൾ, ഗുജ്ജറുകൾ, യാദവർ, ഗുപ്തകൾ എന്നീ സമുദായങ്ങൾ ഒബിസിയിൽ ഉൾപ്പെടുന്നു. ഡൽഹിയിൽ മാത്രമല്ല, മറ്റുസംസ്ഥാനങ്ങളിലും അതുവഴി ഒബിസി വോട്ടർമാരെ പാട്ടിലാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *