ഛത്തീസ്ഗഡിൽ നടന്ന കന്യാസ്ത്രീകൾക്കെതിരായ മനുഷ്യത്വരഹിതമായ നടപടിയിൽ ആർ.ജെ.ഡി പ്രതിഷേധിച്ചു.

Pathanamthitta Politics
Print Friendly, PDF & Email

റാന്നി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ക്രൂരമായി അറസ്റ്റ് ചെയ്തതിനെതിരെ രാഷ്ട്രീയ ജനതാ ദൾ (RJD) റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

“ഛത്തീസ്ഗഡിൽ പോലീസിന്റെ നടപടി നമ്മുടെ മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും നേരിട്ടുള്ള വെല്ലുവിളിയാണ്,” യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു RJD ജില്ലാ ജനറൽ സെക്രട്ടറി ബിജോയ്‌ ടി മാർക്കോസ് പറഞ്ഞു. കുറ്റമറ്റവരായ കന്യാസ്ത്രീകളെ ടാർഗറ്റ് ചെയ്യുന്നത് മതപരമായ പശ്ചാത്തലത്തിൽ മാത്രമാകാമെന്നാണ് മനസ്സിലാകുന്നത്. ഇത്തരം സംഭവങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളെ തന്നെ ചോദ്യ ചിഹ്നവത്കരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ RJD റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി മോളിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഡോ. ഹസീന, ബെന്നി റാന്നി, സോജൻ മാണികുളം, ബിജി സേവിയർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *